
തിരൂര്‍: മലപ്പുറം തിരൂര്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും തിരുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് ആറു മാസം ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചത്. അനുകൂലികളുടെ ദേഹത്ത് ബൈക്ക് തട്ടിയെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. ബൈക്ക് മറച്ചിടാന് ശ്രമിച്ചു, ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. ഹര്‍ത്താലില്‍ മലപ്പുറം താനൂരിലും അക്രമണമുണ്ടായിരുന്നു. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലും ശബരിമല സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ ഹര്‍ത്താലും പുരോഗമിക്കുകയാണ്.






