
സന്നിധാനം: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പുന:പരിശോധന ഹര്‍ജി നല്കിയാല് സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഈ വിഷയത്തില്‍ ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാനന്തരീക്ഷം തിരികെ കൊണ്ടുവരാനാകാം ബേആര്ഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രമേ ബോര്‍ഡ് തീരുമാനമെടുക്കുവെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നല്കിയ മറുപടികളോടും മന്ത്രി പ്രതികരിച്ചു. ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഹര്‍ജി നല്കിയ അഞ്ചു പേരും ആരാണെന്ന് സുപ്രീംകോടതിയില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും അദേഹം പറഞ്ഞു.






