ന്യൂഡൽഹി: അവൾക്ക് ഖേദമുണ്ടായിരുന്നു...കൂപ്പിയ കൈകളോടെ അവൾ മാപ്പു പറഞ്ഞു. താൻ ചിലരുടെ സ്വാധീനത്തിൽ അകപ്പെട്ടാണ് പ്രധാനമന്ത്രിക്കും അമ്മയ്ക്കും എതിരെ മോശം വാക്കുകൾ ഉപയോഗിച്ചത്...എന്നോട് ക്ഷമിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ പെൺകുട്ടി പരസ്യമായി മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാപ്പു നൽകികൊണ്ട് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് പെൺകുട്ടി തന്റെ തെറ്റ് തുറന്നുപറഞ്ഞ് വീഡിയോ പുറത്തുവിട്ടത്.
പ്രതിഷേധത്തിനിടയിൽ ചിലരുടെ സ്വാധീനത്താലാണ് താൻ പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതെന്ന് വൈറലായ വീഡിയോയിൽ പെൺകുട്ടി പറയുന്നു. എഫ്ഐആറിൽ തനിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, തനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ എന്ന് പെൺകുട്ടി വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നുവെന്നും തനിക്ക് കടുത്ത ലജ്ജ തോന്നുന്നുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു.
ഡൽഹി ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലാണ് പെൺകുട്ടിയും മറ്റ് ചിലരും പ്രധാനമന്ത്രിക്കെതിരെയും അന്തരിച്ച അമ്മയ്ക്കുമതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ നോയിഡ പോലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപങ്ങൾ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ വഴിതെറ്റിയ കുട്ടികളെ ശിക്ഷിക്കുന്നതിനോ കോടതി വ്യവഹാരങ്ങളിൽ കുടുക്കുന്നതിനോ പകരം അവരെ സ്നേഹത്തോടെ ശരിയായ വഴിക്ക് നയിക്കുകയാണ് വേണ്ടതെന്നായിരുന്നു പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്. താൻ കുട്ടികളോട് പൂർണ്ണമായി ക്ഷമിക്കുന്നുവെന്നും സമൂഹം വിശാലമനസ്കത കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
കുട്ടികൾക്ക് തെറ്റുകൾ പറ്റാമെന്നും അത് തിരുത്താൻ അവസരം നൽകണമെണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ രോഷമുണ്ടെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതിനോ കോടതി വ്യവഹാരങ്ങളിൽ കുടുക്കുന്നതിനോ പകരം അവരെ ചേർത്തുപിടിക്കണംഅസഭ്യം പറയുന്നതുകൊണ്ട് ഒന്നും നേടാനാവില്ലെന്നും, വഴിതെറ്റിയവരെ ശരിയായ ദിശയിലേക്ക് നയിച്ച് രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Comments