പത്തനംതിട്ട: കഴിഞ്ഞ 24 മണിക്കുറില്‍ വടശ്ശേരിക്കരയില്‍ പെയ്തത് 302 എംഎം മഴയെന്നും ജാഗ്രതാനിര്‍ദേശം നല്കിയതിനാല് ആളുകള്‍ മാറിയത് വലിയ കാര്യമായെന്നും ദുരന്ത നിവാരണ അതോറിറ്റി. ളാഹയില്‍ മാത്രം 260 എംഎം മഴ ലഭിച്ചെന്നും മുന്നറിയിപ്പിനെ തുടര്‍ന്ന് പലരും മാറിയിരുന്നു വെന്നും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥന് ശേഖര്‍ കുര്യാക്കോസ് പറയുന്നു.
സംസ്ഥാനത്ത് ഇന്നലെയുണ്ടായ അതിശക്തമായ മഴയില്‍ കെടുതി അനുഭവിച്ച ജില്ലകളില്‍ ഒന്ന് പത്തനംതിട്ടയായിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കാര്യ ങ്ങള് ഏകോപിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന് വിശദീകരിച്ചു. പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തിവരെയാണ് മഴക്കെടുതി ഉണ്ടായത്. മീനച്ചിലാറില്‍ ഉയര്‍ന്ന വെള്ളം മൂന്ന് മണിക്കൂറില്‍ താഴും. തെക്കന്‍ ജില്ലകളില്‍ മഴ കുറയും. നൂറോളം സ്ഥലങ്ങളില്‍ റോഡുകളില്‍ മണ്ണും മരങ്ങളും വീണു. വെള്ളം ഇറങ്ങിത്തുടങ്ങി. അപ്പര്‍ കുട്ടനാടും ആലപ്പുഴയും ശ്രദ്ധിക്കണമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
അതേസമയം പ്രശ്നബാധിത പ്രദേശങ്ങളില്‍ മഴ കുറയുകയാണ്. എന്നാല്‍ എറണാകുളം മുതല്‍ വടക്കോട്ട് മഴ ശക്തിപ്പെടുമെന്നും ശേഖര്കുര്യാക്കോസ് മുന്നറിയിപ്പ് നല്കി. പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

Comments