ന്യൂഡൽഹി: ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധത്തിനിടയിൽ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ യുവതീയുവാക്കളോട് ക്ഷമിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസഭ്യവർഷങ്ങൾ കൊണ്ടോ നിയമനടപടികൾ കൊണ്ടോ യാതൊരു പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ലെന്നും, തെറ്റ് പറ്റിയ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം സ്നേഹത്തോടെ ശരിയായ വഴിക്ക് നയിക്കുകയാണ് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 23-ന് 'കോക്രോച്ച് ജന്തർ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് 25 വയസ്സുള്ള യുവതി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കുമതിരെയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചത്. ഇതിനെതിരെ നോയിഡ പോലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കുട്ടികൾക്ക് തെറ്റുകൾ പറ്റാമെന്നും അത് തിരുത്താൻ അവസരം നൽകേണ്ടത് പ്രായത്തിന്റെ പ്രത്യേകതയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികളെ ശിക്ഷിക്കുന്നതിനോ കോടതി വ്യവഹാരങ്ങളിൽ കുടുക്കുന്നതിനോ പകരം അവരെ ചേർത്തുപിടിക്കണം. പ്രതിഷേധക്കാരുടെ മേൽ ക്രിമിനൽ നടപടികൾ ചുമത്തി അവരെ വേട്ടയാടുന്നത് സാഹചര്യം മാറ്റില്ലെന്നും താൻ അവരോട് പൂർണ്ണമായി ക്ഷമിക്കുന്നുവെന്നും സമൂഹം ഇക്കാര്യത്തിൽ വിശാലമനസ്കത കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അസഭ്യം കൊണ്ട് ഒന്നും നേടാനാവില്ലെന്നും, വഴിതെറ്റിയവരെ ശരിയായ ദിശയിലേക്ക് നയിച്ച് രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Comments