
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ നേരിടാനൊരുങ്ങുമ്പോള്‍ ടിം ഇന്നു വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രധാന മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ ഇറക്കുന്നത്. ഗോള്‍ കീപ്പറായി ഇന്ന് ഇറങ്ങുന്നത് നവീണ്‍ കുമാറാണ്. ലീഗിലെ മികച്ച ഗോള്‍ സേവിംഗ് റേറ്റുള്ള ധീരജിനെ രണ്ടാം ഗോളിയായാണ് ഇന്നത്തെ മത്സരത്തില്‍ പരിഗണിക്കുന്നത്. വിദേശ താരം പൊപ്ലാനിക്കിന് പകരം സി കെ വിനീത് ആണ് ഇന്ന് സ്ലാവിസിയക്കൊപ്പം മുന്നേറ്റ നിരയില്‍ ഉള്ളത്. ഡെല്‍ഹിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്നും അതാവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഒന്നാമതെത്തും.
കേരള ബ്ലാസ്റ്റേഴ്സ് ; നവീണ്‍, റാകിപ്, ജിങ്കന്, പെസിച്, ലാല്‍റുവത്താര, നികോള, സഹല്‍, ഹാളിചരണ്‍, ദുംഗല്‍, സ്ലാവിസിയ, വിനീത് .
ഡെല്‍ഹി; ഡോരന്‍സോറോ, പ്രിതം, ജിയാനി, ക്രെസ്പി, നാരായണ്‍, റാണ, വിനീത് റായ്, ചാങ്തെ, മിഹെലിച്, റോമിയോ, കലുദരോവിച് .






