
ന്യൂഡല്‍ഹി: ഉന്നതോദ്യോഗസ്ഥരുടെ തമ്മിലടിയുടെ ഭാഗമായി കൈക്കൂലിക്കേസില്‍ കുടുങ്ങിയ സിബിഐ ഡയറക്ടര്‍ അലോക് കുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കി. സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയ്ക്കും എതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്കി. ഇന്നലെ രാത്രി ഏറെ വൈകി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിന് പിന്നാലെയാണ് നടപടി. ആന്ധ്രയില്‍ നിന്നുള്ള എം നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
ശബരിമല: സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കുന്നതില് നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറുന്നു
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലിയുണ്ടായ സംഭവവികാസങ്ങളില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. നിയമോപദേശത്തിനു ശേഷം തീരുമാനമെടുക്കാമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന് ലഭിച്ച നിയമോപദേശമെന്ന് ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് പറഞ്ഞു. സ്ത്രീ പ്രവേശനം തടസ്സപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നല്കിയാല് തിരിച്ചടിയാകുമെന്നാണ് നിയമോപദേശമെന്നും അദ്ദേഹം അറിയിച്ചു.
ഫാ.കാട്ടുതറയുടെ സംസ്കാരം നാളെ; അസ്വഭാവിക മരണത്തിന് ബന്ധുക്കള്‍ പരാതി നല്കി
കോട്ടയം: ജലന്ധറില്‍ രൂപതയിലെ പള്ളിമുറിയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ മുതിര്‍ന്ന വൈദികന് ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ 2.30ന് ചേര്‍ത്തല പള്ളിപ്പുറം പള്ളിയില്‍ നടക്കും. എറണാകുളം-അങ്കമാലി അതിരുപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
സ്റ്റീഫന്‍ ഹോക്കങ്സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനയ്ക്ക്: ലേലം ഒകേ്ടാബര്‍ 31ന്
ലണ്ടന്‍: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
1965ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധികളുടെ രേഖകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഈ തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഓപ്പ് വഴുതിപ്പോയതുപോലെയുണ്ട്.
ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം : നിലയ്ക്കലിലെ ലാത്തിച്ചാര്‍ജിന് പിന്നാലെ ഐജി മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.