കൊച്ചി: ഫ്രാങ്കോ മുളയക്കലിനെതിരായ പീഡന്ക്കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ നിര്‍ണായക സാക്ഷിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി. മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ സാക്ഷിയായായിരുന്ന ഫാദര്‍ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഫ്രാങ്കോയ്ക്കെതിരെ ഫാദര്‍ കാട്ടുതറ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ 22 നു രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫ്രാങ്കോയെ അറസ്റ്റു ചെയ്തതിനു പിന്നാലെ രണ്ടു തവണ ജലന്ധറിലെ ഫാദര്‍ കാട്ടുതറയുടെ വസതിക്കു നേരെ അക്രമണം ഉണ്ടായിരുന്നു. ഫാദര്‍ കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

Comments