ജിയോ ചതിച്ചാശാനേ ചതിച്ചു.. പോണ്‍സൈറ്റുകളുടെ നിരോധനത്തിനു പിന്നാലെ ജിയോ യൂസേഴ്സിനെ വധിച്ച് ട്രോള്‍മഴ
ജിയോ ചതിച്ചാശാനേ ചതിച്ചു.. പോണ്‍സൈറ്റുകളുടെ നിരോധനത്തിനു പിന്നാലെ ജിയോ യൂസേഴ്സിനെ വധിച്ച് ട്രോള്‍മഴ
Authored by Web Desk | Last updated: 27 Oct 2018, 5:11 PM | 1 min read
പോണ്സൈറ്റുകളെല്ലാം നിരോധിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തെ 827 പോണ് വെബ്സൈറ്റുകള്‍ക്കാണ് സര്‍ക്കാര്‍ പൂട്ടിട്ടത്. ഇതോടെ പല പ്രശസ്ത പോണ് സൈറ്റുകളും ലഭ്യമല്ലാതായിക്കഴിഞ്ഞു.
സെപ്റ്റംബര്‍ 28 ന് തന്നെ കോടതി വിധി വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് നടപ്പിലാക്കാനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. വിധിയില്‍ ഏറ്റവും കൂടുതല്‍ ഞെട്ടലുണ്ടായിരിക്കുന്നത് ജിയോ ഉപഭോക്താക്കള്‍ക്കാണ്. എല്ലാ സേവനദാതാക്കളും ഉത്തരവ് പാലിക്കുന്നുണ്ടെങ്കിലും ജിയോ നല്കുന്ന ഓഫറുകളും ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ജിയോ ഉപഭോക്താക്കളാണ് ഈ വിധിയില്‍ ഏറ്റവും കൂടുതല്‍ അമ്പരന്നിരിക്കുന്നത്.
പോണ് നിരോധനത്തെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകള്‍ കൊണ്ടാണ് നിറയുന്നത്. പല തരത്തിലുള്ള മിമ്മുകളും ട്രോളുകളുമായി ജിയോ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയ. അംബാനിയെ തെറിവിളിക്കുന്നത് മുതല്‍ മറ്റ് സേവനദാതാക്കളെ അഭയം പ്രാപിക്കുന്ന ജിയോക്കാര് വരെ ട്രോളുകളിലുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം തന്നെ ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.