Authored by Web Desk | Last updated: 27 Oct 2018, 7:51 PM | 1 min read
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊടിപൊടിക്കുകയാണ്. ഇങ്ങനെ തങ്ങളെ പണിയെടുപ്പിക്കല്ലേ.. എന്ന അപേക്ഷയോടെയാണ് ട്രോളര്‍മാര്‍ പണി തുടങ്ങിയിരിക്കുന്നത്. കണ്ണൂരില്‍ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയ അമിത് ഷാ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
കേരള സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുകയാണെന്നും, ഭക്തര്‍ക്കെതിരെ അതിക്രമം തുടര്‍ന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് ട്രോള്‍മഴ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുന്നത്. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത്ഷാ പറയുമ്പോള്‍ എനിക്ക് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ എന്ന് രാജഗോപാല്‍ ജി പറയുന്ന ട്രോള്‍ ഹിറ്റാകുകയാണ്.