
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരായ ലൈംഗികാരോപണം തള്ളി ഭാര്യ ദീപ. ആരോപണം സത്യമല്ല. ആരോപണം ഉണ്ടാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ രാഹുലിനെ പരിചയം ഉണ്ടെന്നും ദീപ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിന്റെ അമ്മയും ബന്ധുവും ജോലിക്കാരിയും ഉള്‍പ്പെടെ നാലുപേരാണ് രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
തനിക്കെതിരായ മീടൂ ആരോപണം വ്യക്തിഹത്യയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തനിക്ക് എതികരെ കൂടുതല്‍ വ്യാജ ആരോപണം വരാന്‍ ഇടയുണ്ട്. തന്നെപ്പോലെ വലതുപക്ഷത്ത് നില്കുന്നവരെ തേജോവധം ചെയ്യാന്‍ മീടൂ ഉപയോഗിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന മീടൂ ആരോപണം ശബരിമലയുടെ പവിത്രതയ്ക്ക് എതിരായ തീവ്ര ഫെമിനിസ്റ്റ് നീക്കമാണ്. തരംതാണ പ്രവൃത്തിയാണ് ഇത്. ശബരിമലയില്‍ യുവതികളായ ഫെമിനിസ്റ്റുകള്‍ പ്രവേശിച്ചാല്‍ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജാമ്യം റദ്ദാക്കാന്‍ ഇടയുണ്ടെന്ന് വ്യക്തമാക്കി പ്രസ്താവന വായിക്കുകയായിരുന്നു രാഹുല്‍. വിവാദ പ്രസ്താവനയെ തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടിരുന്നു. അതേസമയം തന്റെ പുത്രനായ രാഹുല്‍ ഈശ്വറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മുത്തശ്ശി ദേവകി അന്തര്‍ജനം വ്യക്തമാക്കി.
രാഹുലിനെ കരി വാരിത്തേക്കാനോ, പിന്നില്‍ നിന്ന് കുത്താനോ ശ്രമിക്കുന്നത് ശരിയല്ല. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും ദോവകി അന്തര്‍ജനം പറഞ്ഞു. താഴമണ്‍ തന്ത്രി കുടുംബാംഗമല്ല രാഹുല്‍ എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം തന്ത്രി കുടുംബം വര്‍ത്താകുറിപ്പ് ഇറക്കീരുന്നു.
അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് പിണറായി അവസാനിപ്പിക്കണം. കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വക്രീകരിച്ചാണ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും പ്രചരിപ്പിച്ചത്. ഇത് നിരാശ ഉണ്ടാക്കി. ശബരിമല കാര്യത്തില്‍ അയ്യപ്പന് പ്ലാന്‍ ഉണ്ടെന്നും നവംബര്‍ അഞ്ചിന് ശേഷം കൂടുതല്‍ പറയാമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിചേര്‍ത്തു.






