ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ജംഷദ്പൂര്‍ എഫ് ഗോവയെ നേരിടും. ജംഷദ്പൂരില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ കോറോമിനാസ് ഇല്ലാതെ ആകും ഗോവ ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിക്കെതിരെ കോറോ ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. എഫ് സി ഗോവയുടെ ഏറ്റവും പ്രധാന താരമാണ് കോറോ. ഗോവ ഇതുവരെ സ്കോര്‍ ചെയ്ത 14 ഗോളുകളില്‍ 10 ഗോളിലും കോറോയുടെ സ്പര്‍ശമുണ്ടായിരുന്നു.
കോറോയുടെ അഭാവത്തില്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ മന്‍വീര്‍ സിംഗ് ആദ്യ ഇലവനില്‍ എത്തിയേക്കുംമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും പകരക്കാരന്റെ റോളിലായിരിക്കും മന്‍വീര്‍ ഇന്നിറങ്ങുന്നത്.സാഫ് കപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് മന്‍വീര്‍. പക്ഷെ ഇതുവരെ ഐ എസ് എല്ലില്‍ മന്‍വീര്‍ ഗോള്‍ നേടിയിട്ടില്ല.
കോറോയുടെ അഭാവം ഒഴിച്ചു നിര്‍ത്തിയാല്‍ സേിസണില് മികച്ച ഫോമിലാണ് ഗോവ . അവസാന രണ്ടു മത്സരങ്ങളില്‍ മാത്രമായി ഒമ്ബതു ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയിട്ടുണ്ട്. തുടര്‍ച്ചയായ നാലു സമനിലകള്‍ക്കു ശേഷമാണ് ജംഷദ്പൂര്‍ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങേണ്ടി വന്നത് ജംഷദ്പൂരിന്റെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ട്. അതില്‍ നിന്ന് ടീമിന് കരയകയറേണ്ടതുണ്ട്. സൂപ്പര്‍ താരം ടിം കാഹില്‍ ഫോമില്‍ എത്തിയതാണ് ജംഷദ്പൂരിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ തന്റെ ആദ്യ ഐ എസ് എല്‍ ഗോള്‍ കാഹില്‍ നേടിയിരുന്നു.
കോറോ ഇല്ലാത്തതും പിന്നെ എഫ് സി ഗോവയുടെ ഡിഫന്‍സിലെ പാളിച്ചകളും മുതലാക്കി ജയത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ജംഷദ്പൂര്‍ പരിശീലകന് ഫെറാണ്ടോ.






