ബോളിവുഡിലാകെ മീ ടു ആരോപണങ്ങള്‍ കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ ബോളിവുഡ് നടിമരായ റാഖി സാവന്തും തനുശ്രീ ദത്തയും തമ്മിലുള്ള തര്‍ക്കം ബോളിവുഡിനെ പിടിച്ചുലക്കുന്നു. മീടുവില്‍ കടുത്ത ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിനുശേഷം ഇരുവരും മാന നഷ്ടക്കേസും ഫയല്‍ ചെയ്തുകഴിഞ്ഞു.
നാനാ പടേക്കറിനെതിരെയുള്ള ക്യാമ്പയനിലേക്കു തനുശ്രി ദത്ത തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നു ചൂണ്ടിക്കാട്ടി രാഖി സവന്താണ് അവസാനമായി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനുശ്രീയുടെ ആരോപണെ തന്റെ പ്രതിഛായക്കു മങ്ങല്‍ ഏല്പ്പിച്ചുവെന്നാരോപിച്ച് 25 പൈസയുടെ മാനനഷ്ടക്കോസാണ് രാഖി നല്‍കിയിരിക്കുന്നത്.
നാന പടേക്കര്‍ തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു. മീടുവിനെ തുടര്‍ന്ന് ബോൡവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാം തനുശ്രീക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമാകുന്നത്.
തനുശ്രി ദത്ത ലെസ്ബിയന്‍ ആണെന്നും ലൈംഗിക താത്പര്യങ്ങളോടെ തന്നെ സമീപിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്വപര്ശിച്ചുവെന്നും രാഖി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്കു മറുപടിയുമായി തനുശ്രി തന്നെ രംഗത്തെത്തി. 'ഞാന്‍ ലഹരി മരുന്നിന് അടിമയല്ല.ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല.ലെസ്ബിയനുമല്ല, ഞാനൊരു പൂര്‍ണ്ണ സ്ത്രീയാണ് ' തനുശ്രീ ദത്ത പറയുന്നു. വ്യക്തിഹത്യ ചെയ്യുന്നതിലുള്ള വക്രബുദ്ധിയാണ് രാഖി പ്രകടിപ്പിച്ചത്.ഇത്തരം ഗറില്ലാ യുദ്ധങ്ങള്‍ ശരിയല്ലെന്നും പറഞ്ഞുകൊണ്ട് രാഖിക്കെതിരെ 10 കോടിയുടെ മാന നഷ്ടക്കേസും തനുശ്രീ ഫയല്‍ ചെയ്തിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഖി വര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു.ഞാന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഖി വ്യക്തമാക്കി. പത്തുവര്‍ഷം മുമ്പുവരെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാല്‍ തനുശ്രി ലൈഗിക ആവശ്യങ്ങള്‍ക്കായി തന്നെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അകലം പാലിക്കുകയായിരുന്നു. തനുശ്രീയുടെ മീടു ആരോപണത്തെ എതിര്‍ത്തതിനാല്‍ മാനഭംഗ ഭീഷണിയും കൊലപാതക ഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു






