
പകല്‍വെളിച്ചത്തില്‍ കണ്ടാല്‍ പോലും ആരും ഭയന്ന് പോകുന്ന രൂപമാണ് എറിക് ഹിന്കേപ്പ് റാമിറെസിനെ കണ്ടാല്‍. അതിഭീകരമാണ് അദ്ദേഹത്തിന്റെ രൂപം. കൊളംബിയ സ്വദേശിയായ എറിക് തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി മനുഷ്യതലയോട്ടിയുടെ രൂപത്തിലെത്തിച്ചിരിക്കുകയാണ്. 12ാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ മുതലാണ് എറിക് തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയത്. ടാറ്റൂ ആര്‍ട്ടിസ്റ്റായ സുഹൃത്താണ് ഇതിനായി എറികിനെ സഹായിക്കുന്നത്.
തന്റെ രൂപം കണ്ട് ആളുകള്‍ പേടിച്ച് നിലവിളിക്കുമ്പോള്‍ അത് കണ്ട് പൊട്ടി ചിരിക്കണമെന്നാണ് എറിക് ഇതിനെ കുറിച്ച് പറയുന്നത്. ഈ രൂപത്തിലെത്താന്‍ ഇരുപത്തിരണ്ടുകാരനായ എറിക് തന്റെ മൂക്കും ചെവിയും മുറിച്ചുമാറ്റുകയും തലയോട്ടിക്ക് സമാനമായ ടാറ്റൂ മുഖത്ത് പതിപ്പിക്കുകയും ചെയ്ത് കഴിഞ്ഞു. ഇനി തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റാനുള്ള ഒരുക്കത്തിലാണ് എറിക്. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കാറുള്ള എറിക് ശ്മശാനങ്ങള്‍ തന്റെയിടമാണെന്നാണ് പറയാറുള്ളത്.






