കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പദവി അയോഗ്യനാക്കിയ സംഭവത്തില്‍ ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഷാജിയെ അയോഗ്യനാക്കി പരിഗണിക്കേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ഥാനാര്‍ഥിയുടെ പേരില്‍ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു അത്. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.






