
കോഴിക്കോട്: വിവാദ ബന്ധു നിയമനത്തിന് ആക്ഷേപം ഒഴിവാക്കാന്‍ മറ്റ് അപേക്ഷകര്‍ക്ക് കോര്‍പ്പറേഷനില്‍ ജോലി നല്‍കിയെന്ന വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനു പിന്നാലെയാണ് മറ്റ് നിയമനങ്ങളും നടന്നതെന്നാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണം.
മതിയായ യോഗ്യത ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയവര്‍ക്കാണ് ഇതേ കോര്‍പ്പറേഷനില്‍ ജോലി നല്‍കിയിരിക്കുന്നത്. രണ്ട് അപേക്ഷകരെ കോര്‍പ്പറേഷന്റെ റീജ്യണല്‍ ഓഫീസുകളില്‍ ഷെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചു. മന്ത്രി കെ.ടി ജലീല്‍ തന്നെ ഇടപെട്ട് നടത്തിയ നിയമനങ്ങളാണിതെന്നും പി.കെ ഫിറോസ് വ്യക്തമാക്കി. മോഹനന് പി എന്ന അപേക്ഷകനെ തിരുവനന്തപുരത്തും, അനസ് എന്നയാളെ കാസര്‍കോടുമാണ് നിയമിച്ചത്. മന്ത്രിയുടെ പിതൃസഹോദര പുത്രനായ അദീപിനാണ് മതിയായ യോഗ്യതകളില്ലാതെ ജനറല്‍ മാനേജരായി നിയമിച്ചത്.
ഇക്കാര്യം കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറെ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. ഈ അപേക്ഷകരെ വിളിച്ചുവരുത്തി അഭിമുഖം നടത്തി നിയമനം നല്‍കുകയാണുണ്ടായതെന്ന് എംഡി പറഞ്ഞതായാണ് ഫിറോസ് വ്യക്തമാക്കിയിരിക്കുന്നത്.
അഭിമുഖത്തില്‍ പങ്കെടുത്ത അപേക്ഷകനായ സഹീര്‍ കാലടിക്ക് എംബിഎക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് ഹാരാക്കഞ്ഞതിനാലാണ് യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അതേസമയം അപേക്ഷകരുടെ രേഖകള്‍ വിദഗ്ധസമിതി പരിശോധിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും ലംഘിക്കപ്പെട്ടുവെന്നും ഫിറോസ് ആരോപിച്ചു.






