ലണ്ടന്‍: വന്‍ സാമ്പത്തിക തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കി (പിഎന്‍ബി) ല്‍ നിന്നും 271 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് ബാങ്കിന്റെ യുകെ വിഭാഗം രംഗത്ത്. അഞ്ച് ഇന്ത്യാക്കാര്‍, ഒരു അമേരിക്കക്കാരന്, മൂന്ന് യുകെ കമ്പനികള്‍ എന്നിവ 37 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടം വരുത്തിയിരിക്കുന്നതായി ആരോപിച്ച് യുകെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
ബ്രിട്ടനില്‍ ഏഴ് ശാഖകളോളം ഉള്ള പിഎന്‍ബി വ്യക്തികളും സ്ഥാപനങ്ങളും ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് അനേകം ലോണുകള്‍ എടുത്തതായും കരാര്‍ ലംഘനം നടത്തിയതായും ആണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സൗത്ത് കരോലിനയില്‍ എണ്ണശുദ്ധീകരണ ശാല നിര്‍മ്മാണം, കാറ്റാടിപ്പാടങ്ങളുടെ ഊര്ജേ്ജാത്പാദനം തുടങ്ങിയ കാര്യങ്ങള്‍ കാണിച്ചായിരുന്നു ലോണുകള്‍ എടുത്തതെന്നും പറയുന്നു. ഇതിനായി തെറ്റായതും വ്യാജമായതുമായി ബാലന്സ്ഷീറ്റുകളും വ്യാജ പ്രതിനിധികളെയും അവതരിപ്പിച്ചാണ് ലോണ്‍ നേടിയതെന്നും പറയുന്നു. ഈ പണം പിന്നീട് ഡയറക്ടര്‍മാരും വായ്പക്കാരുടെ ഗ്യാരന്റീയര്മാരും വകമാറ്റി ചെലവഴിച്ചതായും പറയുന്നു.
സൗത്ത് ഈസ്റ്റേണ്‍ പെട്രോളിയം എല്‍എല്‍സി (എസ്ഇപിഎല്), പെസ്കോ ബീം യുഎസ്എ, ട്രിഷേ വിന്‍ഡ്, ട്രിഷേ റിസോഴ്സസ് എന്നീ അമേരിക്കയില്‍ റജിസ്റ്റര്‍ ചെയ്ത നാലു കമ്പനികളാണ് കാറ്റുമായി ബന്ധപ്പെട്ട പദ്ധതികളില്‍ 2011 നും 2014 നും ഇടയില്‍ ലണ്ടനില്‍ നിന്നും വായ്പ വാങ്ങിയത്. ഇതില്‍ അമേരിക്കയില്‍ എണ്ണ റീസൈക്ളിംഗ് പ്ളാന്റ് പ്രവര്‍ത്തിക്കുന്നതാണ് എസ്ഇപിഎല്. ഇവരുടെ വായ്പ 17 ദശലക്ഷം ഡോളറാണ്. ഇതില്‍ 10 ദശലക്ഷം പിഎന്‍ബിയും ഏഴ് ദശലക്ഷം ബാങ്ക് ഓഫ് ബറോഡയുമാണ് നല്‍കിയത്. എന്നാല്‍ എസ്ഇപിഎല് ഇപ്പോള്‍ പണമില്ലാത്ത അവസ്ഥയിലാണെന്ന് കരുതുന്നതായും ബാങ്ക് കാണിച്ചിട്ടുണ്ട്.
എസ്ഇപിഎല്ലിന്റെ 100 ശതമാനം ഗുണഭോക്താക്കളായ എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ നിര്‍മ്മാതാക്കളായ പെസ്കോ ബീം എന്വിയോണ്മെന്റല് സൊല്യൂഷന്‍സ് 13 ദശലക്ഷം ഡോളറാണ് വായ്പ എടുത്തിരിക്കുന്നത്. ചെന്നൈയിലെ ശ്രീ പെരുംപുതൂര്‍, അമേരിക്കയിലെ വിര്‍ജീനിയ എന്നിവിടങ്ങളില്‍ ഇതിന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെസ്കോ ബീം അമേരിക്ക, പെസ്കോ ബീം ഇന്ത്യ എന്നിവയ്ക്കെതിരേയാണ് ഹര്‍ജി. ട്രിഷാ വിന്‍ഡ് 10 ദശലക്ഷം ഡോളറിന്റെ വായ്പാതട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥര്‍ ചെന്നെയിലാണെന്നും ബാങ്ക് പറയുന്നു.

Comments