
ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിന് അറസ്റ്റ് ചെയ്ത സിനിമാക്കാരനും ഒപ്പം ഉണ്ടായിരുന്ന വനിതാ സുഹൃത്തിനും എതിരേ പോലീസ് സ്റ്റേഷനില് കയറി കോണ്സ്റ്റബിളിനെ തല്ലുകയും സ്റ്റേഷനില് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതിന് കേസ്.
അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെയാണ് യുവാവും യുവതിയും സ്റ്റേഷനില് നാശനഷ്ടം ഉണ്ടാക്കിയത്. ഞായറാഴ്ചയാണ് ഇവര് സ്റ്റേഷന് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയില് ഇവര് ഉള്പ്പെട്ട അപകടത്തിനെ തുടര്ന്നായിരുന്നു കേസെടുത്തത്. ഇവര് സഞ്ചരിച്ചിരുന്ന കാര് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും കാറിന്റെ ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില് എടുക്കുമ്പോള് ഇവര് മദ്യലഹരിയില് ആയിരുന്നു.
സാമൂഹ്യമാധ്യമങ്ങളില് സിനിമകള് ഉണ്ടാക്കി പ്രദര്ശിപ്പിക്കുന്നയാളാണ് യുവാവ്. നന്നായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷന് പരിസരങ്ങളിലെ സാധന സാമഗ്രികള് ഇവര് തകര്ക്കുകയും ഇത് തടയാന് ശ്രമിച്ച കോണ്സ്റ്റബിളിനെ തല്ലുകയും ചെയ്തിരുന്നു. അപകടകരമായി രീതിയില് വാഹനം ഓടിച്ചതിനും ആക്രമിച്ചതിനും ഇരുവര്ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.







Comments