
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍ വധക്കേറില് നിയമപരമായ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സനല്‍ കൊലക്കേസിലെ പ്രതി ഡിവൈ എസ്പി ബി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കല്ലമ്പലത്തെ വസതിയിലാണ് ഡിവൈ എസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ആയിരുന്നുവെന്നാണ് പോലീസിന് ഉണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. കൊലപാതകം യാദൃശ്ചികമായ പിടിവലിക്ക് ഇടയില്‍ സംഭവിച്ചതല്ലെന്നും സനിലിന്റെ ചെകിട്ടത്ത് അടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന്റെ മുന്നിലേയ്ക്ക് പിടിച്ചു തള്ളുകയായിരുന്നു എന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.






