തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചതിനു പിന്നാലെ നട ചവിട്ടാന്‍ എത്തുമെന്ന പ്രഖ്യാപിച്ച് വാര്‍ത്തകളിലിടം നേടിയിരുന്നു ഭൂമാത് ബ്രീഗേഡ് നേതാവ് തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങുമ്പോള്‍ ശബരിമലയിലെത്തുമെന്ന് അറിയിച്ച അവര്‍ കഴിഞ്ഞ ദിവസം സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്. ഇതിനു പിന്നാലെ പ്രശ്ന പരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തി ദേശായി ആരാണെന്ന മറുചോദ്യം മുഖ്യമന്ത്രി ചോദിച്ചത്.
തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ കടത്തിവിടുമോയെന്ന ചോദ്യത്തിനാണ് അവരാരാണ്? നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

Comments