
നഷ്ടമായ സ്വര്‍ണ്ണക്കമ്മല്‍ ഉടമയെ തേടിയെത്തി തിരികെ നല്‍കുന്നത് സത്യസന്ധതയാണ്. എന്നാല്‍ അതുക്കുമപ്പുറം ഉടമ ഞെട്ടിയിരിക്കുന്നത് കമ്മല്‍ തിരികെയെത്തിച്ച ആളുടെ മറുപടിയാണ്. പാക്കിസ്താനി തൊഴിലാളിയുടെ സത്യസന്ധതയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ സത്യസന്ധത ട്വിറ്ററിലൂടെ പുറംലോകത്തെത്തിച്ചത് സീഷാന്‍ ഖട്ടക് എന്നയാളാണ്. 2015 ല്‍ ഇവര്‍ക്കു നഷ്ടപ്പെട്ട ഒരു ജോടി കമ്മലാണ് പാക്കിസ്താനി തൊഴിലാളി തിരികെ ഉടമയെ കണ്ടുപിടിച്ച് നല്‍കിയത്. ഈ സത്യസന്ധതയ്ക്ക് പ്രത്യുപകാരമായി പണം നല്കി. എന്നാല്‍ അദേഹം അത് നിരസിച്ചു.തുടര്‍ന്ന് പണം പോക്കറ്റിലിട്ട് നല്കിയപ്പോള് അദേഹം നല്കിയ മറുപടി ഇതായിരുന്നു.. ഞാന്‍ ചെയ്തതിനുള്ള പ്രതിഫലം ദൈവം തരും.. ഞാനത് കാത്തിരിക്കും.







Comments