
ശബരിമല യുവതി പ്രവേശന വിഷയം കത്തിപ്പടര്‍ന്നതിനു പിന്നാലെ പുണ്യഭൂമിയും സമരകോലഹലത്തില് മുങ്ങിയതോടെയാണ് നിലയ്ക്കലിലെ സുരക്ഷാ ചുമതല ഏറ്റെടുത്ത് എസ്പി യതീഷ് ചന്ദ്ര വന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ രണ്ടാം വരവോടെ യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ താരമായി തുടങ്ങി. നേരത്തെ പുതുവൈപ്പിനില്‍ സമരക്കാരെ കയ്യേറ്റം ചെയ്തതില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി വില്ലന്‍ പരിവേഷത്തില്‍ നിന്ന് ഇപ്പോള്‍ എസ്പിക്ക് ഹീറോ ഇമേജാണ്.


ഇന്ന് നിലയ്ക്കലില്‍ കേന്ദ്ര മന്ത്രിയോടും ബിജെപി നേതാക്കളോടും നേരെ നിന്ന് ശബ്ദമുയര്‍ത്തി മാസ് മറുപടി പറഞ്ഞതോടെ യതീഷ് ചന്ദ്രയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എസ്പിയോട് കയര്‍ത്ത് സംസാരിച്ച ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും ട്രോള്‍ ലോകത്ത് താരമാണ്. സുരേഷ് ഗോപീടെ സിനിമേല് കാണാന്‍ പറ്റോ ഇജ്ജാതി സീന്‍ എന്നിങ്ങനെ ട്രോളുകളായും കമന്റുകളായും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് യതീഷ് ചന്ദ്ര ഐപിഎസ്.








Comments