
തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ദൈനംദിനം താഴുന്നു. 85 നും മുകളിലെത്തിയ പെട്രോള്‍ വില ഇപ്പോള്‍ 10 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇന്ന് പെട്രോളിന് 38 പൈസയുടെയും ഡീസലിന് 43 പൈസയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്.
ആറ് ആഴ്ചയായി പെട്രോള്‍ വില തുടര്‍ച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉണ്ടായ വിലക്കയറ്റത്തിന് മുന്‍പുള്ള നിലവാരത്തിലേയ്ക്ക് പെട്രോള്‍ വിലയെത്തി.
ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 75.10 രൂപയാണ്. ഡീസലിന് 71.66 രൂപയുമായി.






