തൃശൂര്‍: എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് സര്‍വീസ് മാസികയില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്തിനെതിരെ നിലപാട് കടുപ്പിച്ച് അധ്യാപക സംഘടനയായ എ.കെ.പി.ടി.സി.എ. കവിത മോഷ്ടിച്ച സംഭവത്തിലല്‍ ദീപയോട് വിശദീകരണം തേടണമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് എ.കെ.പി.ടി.സി.എ നിര്‍ദ്ദേശിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയാണ് ദീപ. ഫൈന്‍ ആര്‍ട്സ് ഉപദേശക പദവിയില്‍ നിന്ന് ദീപയെ മാറ്റണമെന്നും എ.കെ.പി.ടി.സി.എ ആവശ്യപ്പെട്ടു.
കവിത മോഷ്ടിച്ചതിന് സംഘടനാ തലത്തില്‍ വിശദീകരണം തേടുമെന്ന് എ.കെ.പി.ടി.സി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഷ്ടിച്ച കവിത എ.കെ.പി.ടി.സി.എയുടെ സര്‍വീസ് മാസികയില്‍ വന്നതിലും തുടര്‍ന്നുണ്ടായ വിവാദത്തിലും സംഘടന കടുത്ത അതൃപ്തിയിലാണ്. തുടക്കത്തില്‍ ദീപ നിശാന്ത് കൃത്യമായ വിശദീകരണം നല്‍കാത്തതിലും സംഘടനാ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.
അടുത്ത ലക്കം മുതല്‍ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് അധ്യാപക സമൂഹത്തിനാകെ അവമതിപ്പ് സൃഷ്ടിച്ചുവെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്തൊക്കെ വിശദീകരണം നല്കിയാലും ന്യായീകരിക്കാവുന്ന നടപടിയല്ല ദീപയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അംഗങ്ങള്‍ വിമര്‍ശിക്കുന്നു. അതേസമയം ദീപയ്ക്കെതിരെ തല്ക്കാലം നിയമനടപടിക്ക് ഇല്ലെന്ന് കവി കലേഷ് വ്യക്തമാക്കി.






