
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. സഭ നിര്‍ത്തിവെച്ച് മഹാപ്രളയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.
എന്നാല്‍, ശബരിമല പ്രശ്നത്തില്‍ മൂന്ന് യു.ഡി.എഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.






