ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് പാക്ക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. പ്രകോപനമില്ലാതെ പാക്ക് സൈന്യം വെടിവയ്ക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പാക്ക് വെടിവയ്പ്പെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.
പാക്ക് ഷെല്ലാക്രമണത്തില്‍ കമാല്ക്കോട്ടില് ഒരു വീട് തകര്‍ന്നതായും വക്താവ് അറിയിച്ചു. ബുധനാഴ്ച ബാരാമുള്ളയിലെ ഉറി മേഖലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.






