
ഷാജഹാന്‍പുര്‍ (ഉത്തര്‍പ്രദേശ്): മകന് വീട് പുറത്തുനിന്ന് പൂട്ടി സ്ഥലംവിട്ടു. വീടിനുള്ളില്‍ ഒന്നും കഴിക്കാന്‍ കിട്ടാതെ പട്ടിണി കിടന്ന് 75കാരിയായ അമ്മ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ റെയില്‍വേ കോളനിയിലുള്ള സര്‍ക്കാര്‍ വീട്ടിലാണ് സംഭവം.
യു.പിയിലെ മുന്‍ എം.എല്‍.സിയും ഒരുകാലത്ത് ലഖ്നൗവിലെ പ്രമുഖ സമ്പന്നനുമായിരുന്ന രാം ഖേര്‍ സിംഗിന്റെ ഭാര്യ ലീലാവതിയ്ക്കാണ് ഈ ദുര്‍ഗതി. ഇവരെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം മകന് സലില്‍ ചൗധരി പുറത്തുപോയതായിരുന്നു. പതിവുപോലെ മകന് തിരിച്ചുവരുന്നതും കാത്തിരുന്ന അമ്മ വെകാതെ മരണമടഞ്ഞു. ഒരു ആഴ്ചയോളം കഴിഞ്ഞ ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്.
സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ലീലാവതിയെ വീട്ടില്‍ തനിച്ചാക്കിയ ശേഷം സലില്‍ പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. റെയില്‍വേയില്‍ ടിക്കറ്റ് കലക്ടര്‍ ആയ സലീലിനെ രണ്ടു മാസമായി കാണ്മാനില്ലെന്നും അയല്‍ക്കാര്‍ അറിയിച്ചു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് അയല്‍ക്കാര്‍ വിവരം പോലീസിനെ അറിയിച്ചത്. ഞായറാഴ്ച പൂട്ടുപൊളിച്ച് അകത്തുകയറിയ പോലീസ് വൃദ്ധയുടെ ജീര്ണമ്ണിച്ച ശരീരമാണ് കണ്ടത്. വീടിനുള്ളില്‍ ഭക്ഷണം ഒന്നും അവശേഷിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.
സലീലിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചുപോയലിരുന്നു. ഇതോടെ മദ്യപാനിയായ അയാള്‍. അമ്മയെ വീട്ടില്‍ ഉപേക്ഷിച്ചുപോകുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്ന് പോലീസ് അറിയിച്ചു. പട്ടിണികൊണ്ടോ രോഗം മൂലമോ ആയിരിക്കാം മരണം. അമ്മയെ ഉപേക്ഷിച്ചതിന് മകനെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.






