
ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ പാചകവാതക സിലിണ്ടറുകളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുമേനി-താബോർ റോഡിലെ ചട്ടിവയൽ ഭാഗത്ത് ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ മുട്ടാണിശ്ശേരി സുമേഷിനും സഹായി താഴത്തുവളപ്പിൽ അഭിലാഷിനും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ റോഡിലേക്ക് തെറിച്ചുവീണെങ്കിലും വലിയ അപകടങ്ങൾ ഒഴിവായി. സംഭവത്തെ തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചു.






