
ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ടാറ്റ നെക്സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ ഒട്ടും പിന്നിലല്ലെന്ന് കുറിക്കാന്‍ ടാറ്റയ്ക്കൊപ്പം തങ്ങളും അണിചേരുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.
ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര ടാറ്റ ടീമിനെ അഭിനന്ദനം അറിയിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഇതേ ദിവസങ്ങളിലാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്രയുടെ മറാറ്റ്സോ എംപിവി 4 സ്റ്റാര്‍ റേറ്റിംഗ് നേടിയതും .
ഓവറോള്‍ സ്കോറില്‍ ഒന്നാം സ്ഥാനം ടാറ്റ നെക്സോണ്‍ കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്ത് മഹീന്ദ്ര മറാറ്റ്സോയാണ്. ഗ്ലോബല്‍ എന്‍ക്യാപ് (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിന്റെ ഇന്ത്യാ റൗണ്ടില്‍ 32 ഇന്ത്യന്‍ നിര്‍മ്മിത മോഡലുകളാണ് സ്വന്തം സുരക്ഷ പരിശോധിച്ചത്.
ഇന്ത്യന്‍ കമ്പനികളായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ഓട്ടോയും ക്രാഷ് ടെസ്റ്റില്‍ അഞ്ചും, നാലും സ്റ്റാര്‍ സുരക്ഷ നേടിയത് വലിയ കാര്യമായി കാണുന്നുവെന്നാണ് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ്, ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിനോട് പ്രതികരിച്ചത്.
6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സ്റ്റാന്‍ഡേഡായി 4 ചാനല്‍ എബിഎസ്സാണ് ടാറ്റ നെക്സോണില്‍ നല്‍കിയിരിക്കുന്നത്. അതായത് നാല് ചക്രങ്ങളിലും എബിഎസ് സുരക്ഷ ലഭിക്കും.
1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്സോണിന് കരുത്തുപകരുന്നത്. ഫോര്‍ഡ് എക്കോസ്പോര്‍ട്, ഹോണ്ട ഡബ്ല്യു ആർ വി, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്സോണിന്റെ മുഖ്യ എതിരാളികള്‍.






