ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍... ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു; അറിയാം പ്രധാന വാര്‍ത്തകള്‍
ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍... ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു; അറിയാം പ്രധാന വാര്‍ത്തകള്‍
Authored by Web Desk | Last updated: 12 Dec 2018, 5:04 PM | 2 min read
വാവര് നടയിലെ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ നീക്കണം; ശബരിമല നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍
കൊച്ചി : ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കോടതി കൂടുതല്‍ ഇളവ് അനുവദിച്ചു.
വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍, അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതി ഉത്തരവിട്ടു. ശബരിമലയില്‍ രാത്രി 11 ന് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെ.എസ്.ആര്.ടി.സി ടൂ വേ ടിക്കറ്റിന് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശന്. ബി.ഡി.ജെ.എസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യത്യയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്തി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കണമായിരുന്നു.
ആര്‍ബിഐയുടെ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയാണ് ശക്തികാന്ത ദാസ്. മുംബൈയില്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഊര്‍ജിത് പട്ടേല്‍ സ്ഥാനം ഏറ്റെടുത്തത്.
15-ാം ധനകാര്യ കമ്മീഷന് അംഗമായിരുന്ന അദേഹം പുതിയ നിയമനത്തോടെ ആ പദവി രാജിവെച്ചിരുന്നു. 1980 ബാച്ച് ഐഎഎസുകാരനായ ഇദേഹം ധനമന്ത്രാലയത്തില്‍ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായാണ് റിട്ടയര്‍ ചെയ്തത്
തെലങ്കാനയെ നയിക്കാന്‍ വീണ്ടും കെസിആര്‍: സത്യപ്രതിജ്ഞ വ്യാഴാഴ്ച
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്ര സമിതി(ടിഎസ്ആര്‍) അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലേക്ക്. 119 അംഗ സഭയില്‍ 88 സീറ്റും നേടിയാണ് ടിആര്‍എസ് വിജയിച്ചത്. രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന കെഎസിആര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഡിംസംബര്‍ 12....ഇന്നാണാ കല്ല്യാണം; ലോകം ഉറ്റുനോക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ കല്ല്യാണം
ഡിംസംബര്‍ 12.... ഇന്നാണാ കല്ല്യാണം.... ലോകം ഏറെ വിസ്മയത്തോടെയും ആശ്ചര്യത്തോടെയും ഉറ്റുനോക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ കല്ല്യാണം. പിരമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരമലിന്റെ മകന് ആനന്ദ് പിരമലുമൊത്തുള്ള കല്ല്യാണം.
കോടികള്‍ ഒഴുക്കി നടന്ന വിവാഹ നിശ്ചയമായിരുന്നു ഇറ്റലിയിലെ ലേക് കോമോയില്‍ നടന്നത്. 70 മുതല്‍ 700 കോടി വരെ പൊടിച്ച് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്ന് കരുതപ്പെടുന്ന വിവാഹം ബ്രിട്ടീഷ് രാജകുമാരന് ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പ് നടന്ന വിവാഹത്തോട് കിടപിടിക്കും.