
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറ് മണി വരെയാണ്. അയ്യപ്പഭക്തരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി തീ കൊളുത്തി വേണുഗോപാലന്‍നായര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമരപ്പന്തലിന് സമീപത്തുവെച്ച് വേണുഗോപാല്‍ തീ കൊളുത്തിയത്. ശരീരമാസകലം പൊള്ളലേറ്റ വേണുഗോപാല്നായര് ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു.
അതേസമയം ഹര്‍ത്താലിന് അക്രമം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനായി ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്കി.






