കൊച്ചി: പൊതുജനത്തെ പെരുവഴിയിലാക്കിയ ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി മനതാവ് എ.എന്‍ രാധകൃഷ്ണന് കാറില്‍ സുഖയാത്ര. സഹോദരിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് എ.എന്‍ രാധാകൃഷ്ണന് കാറില്‍ സഞ്ചരിച്ചത്. പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറിലെത്തിയ രാധാകൃഷ്ണന് വിവാഹം കഴിഞ്ഞ് കാറില്‍ തന്നെ മടങ്ങുകയും ചെയ്തു.
ബി.ജെ.പി ഹര്‍ത്താലില്‍ നൂറുകണക്കിനാളുകള്‍ പെരുവഴിയിലായിരിക്കെയാണ് ബി.ജെ.പി നേതാവിന്റെ സുഖയാത്ര. ജീവിതനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയത്തിലാണെന്ന് ആരോപിച്ചാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജീവിതനൈരാശ്യം മൂലമാണ് ആത്മഹത്യയെന്ന് ഇയാള്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയം പരാമര്‍ശിക്കുന്നില്ല.






