
ഒരു വര്‍ഷക്കാലമായി ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ഒടിയന്. എന്നാല്‍ ചിത്രത്തെകുറിച്ച് വളരെ മോശം റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വെറും പൊള്ളയായ ചിത്രമെന്നാണ് മിക്ക പ്രേക്ഷകരും ഒടിയനെ കുറിച്ച് പ്രതികരിക്കുന്നത്. എന്നാല്‍ ഒടിയനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആളുകളുമുണ്ട്.
ഇതിനിടെ, ഒടിയനെ കുറിച്ച് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. വളരെ സാധാരണ സിനിമയാണ് ഒടിയന് എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. 'ഒരു പാവം സിനിമയാണ് ഒടിയന് അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന് പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.






