റായ്പൂര്‍: കോണ്‍ഗ്രസ് ഭരണം പിടിച്ച ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ തീരുമാനിച്ചു. ഭൂപേഷ് ഭാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. 15 വര്‍ഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ഭരണം പിടിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എ.ഐ.സി.സി നിരീക്ഷകന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്. 57കാരനായ ഭാഗല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഭാഗല്‍. തിങ്കളാഴ്ച നാലരയ്ക്ക് റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഭാഗല്‍ സത്യപ്രതിജ്ഞ ചെയ്യും.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. കാര്‍ഷക വിഭാഗത്തിലുള്ള കുര്‍മി സമുദായക്കാരനായ ഭാഗല്‍ പതാന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചുകയറിയത്. പതിനഞ്ച് വര്‍ഷം ബി.ജെ.പി ഭരിച്ച സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ തിരിച്ചുവരവിന് നേതൃത്വം നല്കിയതിനുള്ള അംഗീകാരമാണ് ഭാഗലിന് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം.






