ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി വിലയിരുത്തുമെന്നും, രണ്ട് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആരും പൊതിച്ചോറ് നൽകേണ്ടതില്ലെന്ന സന്ദേശമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രി പരിസരത്ത് ബാനറുകളും കൊടികളും സ്ഥാപിച്ച് ഭക്ഷണവിതരണം നടത്തരുതെന്ന മന്ത്രിയുടെ മുൻപ്രസ്താവന വിവാദമായിരുന്നു. ആശുപത്രിക്കുള്ളിലെ കാര്യങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണെന്നും, കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളജിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും, പൊതിച്ചോറ് വിതരണം രാഷ്ട്രീയ പാർട്ടികളുടെ പേരിലോ കൊടിയിലോ ആകരുതെന്നും മന്ത്രി ആവർത്തിച്ചു. സഹായങ്ങൾ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല, എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ടതാണെന്നും, കമ്മ്യൂണിറ്റി കിച്ചൺ വഴിയാകും ഭക്ഷണവിതരണം നടത്തുകയെന്നും കെ. മുരളീധരൻ പറഞ്ഞു.

Comments