കൊച്ചി: നടിയുടെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് സംഭവത്തില്‍ പുതിയ ഭീഷണി സന്ദേശം വന്നതായി ഉടമ നടി ലീന മരിയ പോള്‍. തിങ്കളാഴ്ച ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് സലൂണ്‍ പൂട്ടണമെന്ന തരത്തില്‍ ഭീഷണി വന്നുവെന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്ക് സംഭവത്തില്‍ ആരെയും സംശയമില്ലെന്നും പോലീസിന് മൊഴി നല്കി.
രവി പൂജാരി എന്ന പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാല്‍ ഇത് യഥാര്‍ത്ഥ രവി പൂജാരി തന്നെയാണോ എന്ന് അറിയില്ലെന്നും നടി വ്യക്തമാക്കി.
ഇന്നലെ മുതല്‍ പനമ്പള്ളി നഗറിലുള്ള തന്റെ സ്ഥാപനം അടച്ചിടണമെന്ന ഭീഷണി സന്ദേശമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ലീന മൊഴി നല്കി. അതേസമയം, മുന്‍ സുഹൃത്തും തട്ടിപ്പ് കേസിലെ പ്രതിയുമായ സുകേഷ് ചന്ദ്രശേഖറുമായി അകല്‍ച്ചയിലാണെന്നും പോലീസിനോട് പറഞ്ഞു.
രാത്രി ഏഴിന് തുടങ്ങിയ മൊഴിയെടുപ്പ് പത്തരവരെ തുടര്‍ന്നിരുന്നു. ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.






