കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ് രാജിവച്ചു. ഈ സീസണിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാനേജ്മെന്റുമായുള്ള ധാരണ പ്രകാരമാണ് രാജി. ഈ സീസണില്‍ 12 കളികളില്‍ ഒരു കളിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
കഴിഞ്ഞ സീസണിലും സീസണ് തീരുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകന് രാജിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഡേവിഡ് ജെയിംസിനെ തിരികെ വിളിച്ചത്. ഈ സീസണില്‍ ഇനി ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ കോച്ചിനെ കൊണ്ടുവരുമോ എന്ന് വ്യക്തമല്ല.
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും മാപ്പ് പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ഇനി സാധ്യതകളില്ല. എന്നാല്‍ ആദ്യത്തെ ആറ് സ്ഥാനങ്ങളില്‍ എത്താനായാല് വരാനിരിക്കുന്ന സൂപ്പര്‍ കപ്പിലേക്ക് യോഗ്യത ലഭിച്ചേക്കും.






