
ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട മൂന് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം തേടി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.
അതിനിടെ, ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സജ്ജന്‍ കുമാര്‍ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചാല്‍ ഇരകളെ കൂടി മേല്‍ക്കോടതി കേള്‍ക്കണമെന്ന് കാണിച്ച് കവിയറ്റ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് താന്‍ കക്ഷികളെ ഉപദേശിച്ചിട്ടുണ്ടെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ അഡ്വ.എച്ച്.എസ് ഫൂല്‍ക പറഞ്ഞു. മരണംവരെയുള്ള തടവുശിക്ഷയാണ് മരണശിക്ഷയേക്കാള്‍ ഫലപ്രദമായ ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് കൊലപാതകം, ഗൂഢാലോചന, സിഖുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രകോപനപരമായി പ്രസംഗിച്ചു, പ്രത്യേക മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും മറ്റും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷിച്ചത്. നാനാവതി കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സി.ബി.ഐ രണ്ടാമതൊരു കേസ് കൂടി സജ്ജര്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.






