
ചെന്നൈ: ഇന്ത്യൻ സംഗീതലോകത്തെ വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മരണവാർത്ത അറിയിച്ചത്. മൈസൂരുവിൽ വച്ചായിരുന്നു അന്ത്യം. കുടുംബം അതീവ ദുഃഖത്തിലാണെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർഥിച്ചു.
1964ല്‍ യേശുദാസിനൊപ്പം ഒരു യുഗ്മ ഗാനത്തിലൂടെയാണ്ആ സ്വരമാധുരി മലയാളത്തിനു ലഭിച്ചത്. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനമായിരുന്നു അത്. മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ജാനകിയമ്മ പാടിയത്. തുമ്പീ വാ...,ഗോപുര മുകളിൽ...,മലർക്കൊടി പോലെ,ഉണരൂ വേഗം നീ..., സ്വർണ്ണമുകിലേ....തുടങ്ങിയ ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാതെ കിടക്കുന്ന ജാനകിയമ്മയുടെ പാട്ടുകളിൽ ചിലത് മാത്രം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച അപൂർവ ഗായികയായിരുന്നു എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയായ അവർ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ സ്വന്തമാക്കി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്.2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്. ജാനകി നിരസിച്ചിരുന്നു.






