
ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട മൂന് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങാന്‍ സാവകാശം തേടി സമര്‍പ്പിച്ച അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിക്കു മുമ്പാകെ കീഴടങ്ങാന്‍ 30 ദിവസം അനുവദിക്കണമെന്നാണ് ഇന്നലെ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമയം അനുവദിക്കുന്നതിന് മതിയായ ഒരു കാരണവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1984ലെ കലാപത്തിനിടെ, ഡല്‍ഹി കാന്റ് മേഖലയില്‍ സിഖ് വിഭാഗക്കാരെ കൂട്ടക്കൊല ചെയ്യാന്‍ ഉള്‍പ്പെട്ടുവെന്ന് കാണിച്ചാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിനിടെ, ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സജ്ജന്‍ കുമാര്‍ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചാല്‍ ഇരകളെ കൂടി മേല്‍ക്കോടതി കേള്‍ക്കണമെന്ന് കാണിച്ച് കവിയറ്റ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.






