കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരം നല്കി. പാസ് മുഖേന സന്ദര്‍ശകര്‍ക്ക് വിമാനത്താവളം കാണാനുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു. ടെര്‍മിനല്‍ പാസിന് 50 രൂപയും , എയര്സൈഡിലേക്കുള്ള പാസിന് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
വിമാനം വളരെ അടുത്ത് കാണുന്നതിനും പാര്‍ക്ക് ചെയ്തിരിക്കുന്നതും പറന്നിറങ്ങുന്നതുമെല്ലാം കാണാന്‍ എയര്സൈഡിലേക്കുള്ള പാസ് എടുക്കണം.മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഉദ്ഘാടനത്തിന് മുന്നോടിയായി വിമാനത്താവളം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍ എത്തിച്ചേര്‍ന്നത്.






