
പമ്പ: നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം ഒരു നടപടിക്ക് നീക്കം. ഈ മണ്ഡലകാലം ആരംഭിച്ച് ഏറ്റവും വലിയ തിരക്കാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ മല ചവിട്ടുന്നത് വന്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് നിരോധനം എന്നും വിവരമുണ്ട്. ഒരു മണിക്കൂറിന് ശേഷം സര്‍വ്വീസുകള്‍ പുനരാരംഭിക്കും.
അതേസമയം ചെന്നൈയിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ മലകയറാനെത്തിയ സ്ത്രീകളെ തടഞ്ഞ് പമ്പയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.






