കോട്ടയം: മനിതി സംഘം ശബരിമലയില്‍ എത്തിയത് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടന്നത് നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാടകം നടന്നത്. ഇത് എന്‍.ഐ.എ അന്വേഷിക്കണം. എന്‍.ഐ.എ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
സി.പി.എം ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ശബരിമലയില്‍ നിന്ന് വിശ്വാസികള്‍ പിന്‍വാങ്ങുന്നു. സാധാരണ അയ്യപ്പ ക്ഷേത്രം പോലെയാക്കി ശബരിമലയെ മാറ്റാനാണ് നിരീശ്വരവാദികളുടെ നീക്കം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ശബരിമല കര്‍മസമിതിയും ബി.ജെ.പിയും മാത്രമാണ്. പോലീസ് ഇത്രയും അപചയത്തിലേക്ക് പോയ അവസ്ഥ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ തിങ്കളാഴ്ച ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബി.ജെ.പിയിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്ന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ബി.ജെ.പിയിലേക്ക് വന്നവര്‍ക്കുള്ള നവാഗത നേതൃസംഗമം ഈ മാസം 28ന് തിരുവനന്തപുരത്ത് നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.






