
ശബരിമലയില്‍ ദര്‍ശനത്തിനെത്തി ഭക്തരുടെ പ്രതിഷേധം കണ്ട് ഭയന്ന് തിരികെ ഓടിയ മനിതി പ്രവര്‍ത്തകരെ പരിഹസിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അയ്യപ്പ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിന് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു. പൊലീസ് സുരക്ഷയെരുക്കിയെങ്കിലും വന്‍ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കര്‍ശന സുരക്ഷയില്‍ പമ്പ വരെ എത്തിയ മനിതി പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി. ഈ സംഭവത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെയാണ് ട്രോളിയത്.
മക്കളേ.. ഓട്ടമത്സരത്തിനിടയില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ആരേലും തകര്‍ത്തോ? ചെന്നൈയിലേക്കു പൊകുന്ന ഹൈവേയില്‍ സ്പീഡ് 90 കിലോമീറ്ററില്‍ കൂടാതെ ഇരിക്കുവാന് ശ്രദ്ധിക്കുക- പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. അവസാനം എല്ലാ ഭക്തന്മാര്ക്കും സന്തോഷ് പണ്ഡിറ്റ് അഭിവാദ്യവും അര്‍പ്പിച്ചിട്ടുണ്ട്.






