
മധുര: ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധം കാരണം തിരികെ മടങ്ങിയ പതിനൊന്നംഗ സംഘത്തിനു നേരെ മധുരയില്‍ വെച്ച് കല്ലേറുണ്ടായി. തേനി-മധുര റൂട്ടിലേക്ക് കടന്നയുടനെ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു സംഘം കല്ലെറിയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സുരക്ഷയിലായിരുന്നു സംഘത്തിന്റെ യാത്ര. സംഘം ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.
അതേസമയം മനിതി സംഘം മടങ്ങിയതിനു പിന്നാലെ കേരളത്തിലെത്തിയ മൂന്നംഗ മനിതി സംഘം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നാണ് സൂചന. ഇന്നലെ ഈ സംഘവും പത്തനംതിട്ടയിലെത്തിയെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ശബരിമലേയിലേയ്ക്കില്ലെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോട്ടയത്ത് എത്തിയ ഇവരെ പാമ്പാടി പോലീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട വനിതാ പോലീസ് സെല്ലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലെ സ്ഥിതിഗതികള്‍ പോലീസ് ഇവരെ ധരിപ്പിക്കുകയും ശെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു മൂന്നംഗ സംഘത്തിന്റെ മടക്കം.






