
നഫ്റ്റാലന്‍ : വിശാലമായി കുളിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ക്രൂഡ് ഓയിലില്‍ കുളിയ്ക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ ? അസൈര്‍ബൈജാനില്‍ ആളുകള്‍ കുളിക്കുന്നത് ക്രൂഡ് ഓയിലിലാണ്. കേള്‍ക്കുമ്പോള്‍ വാ പൊളിച്ച് പോകുമെങ്കിലും ഈ കുളിയ്ക്ക് നിരവധി രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്ബൈജാന്.
അമ്പതു ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാര്‍ബണും അടങ്ങിയിരിക്കുന്നതിനാല്‍ സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഈ കുളി ഉത്തമമാണ്. എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫാലന്. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്.






