
ആലുവ: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ആഹ്വാനത്തോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില് പൊളിയുമെന്ന് പി.സി.ജോര്‍ജ്. ആലുവയില്‍ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വനിതാ മതിലിനെതിരെ പ്രതികരണം നടത്തിയത്.
പിണറായി വിജയന് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായി അറിയപ്പെടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ലെന്നായിരുന്നു പി.സിയുടെ പരിഹാസം. വനിതാ മതിലില്‍ മാറി മാറി നിലപാടട് എടുക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയേയും പി.സി. അതിരൂക്ഷമായി വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളാണെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം.






