കൊല്ലം: കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി മാറനാട് സുനില്‍ പിടിയിലായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പവിത്രേശ്വരം സ്വദേശി ദേവദത്തനെയാണ് ഇന്നലെ കുത്തിക്കൊന്നത്. ശനിയാഴ്ച ഉച്ചതോടെയായിരുന്നു കൊലപാതകം. കൊലയ്ക്ക് പിന്നില്‍ വ്യാജ മദ്യ മാഫിയയാണെന്നാണ് സൂചന.
ദേവദത്തന് വ്യാജ മദ്യവില്‍പ്പന ചോദ്യം ചെയ്തതിനെച്ചൊല്ലി ഏറെ നാളായി ഇവിടെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ ഉച്ചയോടെ സംഘര്‍ഷമുണ്ടാവുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. പവിത്രേശ്വരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ലിപ്പ് വിതരണം ചെയ്യുകയായിരുന്ന ദേവദത്തനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു.




