
ടാറ്റ മോട്ടോഴ്സ് കേരളത്തില്‍ രണ്ട് പുതിയ വാഹനങ്ങള്‍ പുറത്തിറക്കി. ടൂറിസം ആവശ്യങ്ങള്‍ക്കും, മറ്റ് ദീര്‍ഘദൂര യാത്രകള്‍ക്കും അന്യോജ്യമായ വാഹങ്ങളാണ് അവതരിപ്പിച്ചത്. 12സീറ്റ്, 15സീറ്റ് വിംഗര്‍ വാന്‍ മോഡല്‍ വാഹനങ്ങളാണ് വിപണിയില്‍ എത്തിയത്. കേരളത്തിലുടനീളമുള്ള എല്ലാ ടാറ്റ മോട്ടോഴ്സ് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും രണ്ട് വിംഗര്‍ മോഡലുകളും ലഭ്യമാകും. റിപ്പോർട്ട് പ്രകാരം 15സീറ്റ് വാഹനങ്ങള്‍ക്ക് 13.63ലക്ഷം രൂപയും, 12സീറ്റ് വാഹനങ്ങള്‍ക്ക് 12.60ലക്ഷം രൂപയുമാണ് വില.
വാഹനത്തിന്റെ മുന്‍വശത്തുള്ള സ്വതന്ത്രമായ ഫ്രണ്ട് സസ്പെന്ഷന്, ആന്റി റോള്‍ ബാറുകള്‍, ഹൈഡ്രോളിക് ഷോക്കുകള്‍ എന്നിവ ഒരു സുഖകരമായ യാത്ര പ്രദാനം ചെയ്യും. വിംഗര്‍ മോഡല്‍ വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പറ്റിയ രീതിയിലുള്ള പുഷ് ബാക്ക് സീറ്റുകളാണ് ഒരുങ്ങുന്നത്. ഓരോ സീറ്റുകളിലേക്കും പ്രത്യേകം എസി വെന്റുകള്‍, നിരവധി യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവ പ്രത്യേകതകളാണ്. മാത്രമല്ല, യാത്ര സുഖകരമാക്കാൻ വിംഗറിന്റെ മോണോകോക് ബോഡി ശബ്ദം, വൈബ്രേഷന്‍, കുലുക്കം എന്നിവ ഒഴിവാക്കുന്നു.
മൂന്ന് വര്‍ഷമോ 3ലക്ഷം കിലോമീറ്ററോ എക്സറ്റന്‍ഡഡ് വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. 2.2ലിറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിനാണ് വിംഗറിന്റെ കരുത്ത്. 100ബി എച്ച്പി പവറും 190എന്‍എം ടോര്‍ക്കും ഈ എൻജിൻ നല്കുന്നു. ഇതു വളരെ കുറഞ്ഞ ആര്‍പിഎമ്മില്‍ പോലും മികച്ച വലിവ് പ്രദാനം ചെയ്യുന്നുണ്ട്.






