അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. കാലത്തിന് തോല്‍പ്പിക്കാനാകാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോയെന്ന് മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു കത്തി കത്തിമുനയ്ക്ക് തളര്‍ത്തി കളായാനാകാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട-മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. തൃശൂരില്‍ ഒരു നാടക രചനയുമായി ബന്ധപ്പെട്ട് പോയ സൈമണ്‍ ബ്രിട്ടോയ്ക്ക് അവിടെ വച്ച് ഹൃദയാഘാതമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. നാളെ എറണാകുളത്ത് കൊണ്ടുവരുന്ന സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് ശേഷം എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് കൈമാറും. താന്‍ മരിച്ചാല്‍ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്നും അന്തിമോപചാരം അര്‍പ്പിക്കാന്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും അദ്ദേഹം ഭാര്യ സീനയോട് പറഞ്ഞിരുന്നു.






